തീയ്യറ്റർ മൂവ്മെൻ്റ്
കണ്ണൂർ / പിലാത്തറ/670 504
..................................................
അഭ്യർത്ഥന
.....................
സുഹൃത്തുക്കളെ,
പെരിയാട്ട് സംഗമം കലാഭവൻ
സംഘടിപ്പിക്കുന്ന
തീയ്യറ്റർ മൂവ്മെൻ്റിൻ്റെ ഏറ്റവും പുതിയ
നാടകം
"രാവുണ്ണിത്തമ്പാൻ "
2026 ജൂലായ് 4 ശനിയാഴ്ച
പിലാത്തറ സംഗം ഓഡിറ്റോറിയത്തിൽ
വൈകു: 6.30 നും രാത്രി 8.30 നും
രണ്ട് അവതരണങ്ങൾ നടത്തുന്നു.
കുറച്ചു പേർക്ക് മാത്രമേ
ഓരോ അവതരണ സമയത്തും
ഓഡിറ്റോറിയത്തിൽ ഇരിപ്പിടമുണ്ടാവുകയുള്ളൂ എന്ന
പരിമിതിയുണ്ട്.(( മഴയെ പേടിച്ചാണ് ഓഡിറ്റോറിയത്തെ ആശ്രയിച്ചത്))
അതുകൊണ്ടുതന്നെ
നാടകം കാണാനാഗ്രഹിക്കുന്നവർ
താഴെ കൊടുത്ത നമ്പറിൽ
200 ( ഇരുന്നൂറ്) രൂപ സംഭാവനയായും
നിങ്ങളുടെ വാട്സാപ്പ് നമ്പരും നാടകം കാണാനുദ്ദേശിക്കുന്ന സമയവും അറിയിച്ച് പ്രവേശനം ഉറപ്പാക്കുമല്ലോ.
കൃത്യം 6.30 നു തന്നെ ആദ്യാവതരണവും
8.30 നു തന്നെ അടുത്ത അവതരണവും
നടക്കും.
പ്രിയ സൗഹൃദങ്ങൾ ഈ നാടകത്തോട് ചേർന്നുനിൽക്കണമെന്നും
നാടകാവതണം വിജയമാക്കിത്തരണമെന്നും
അഭ്യർത്ഥിക്കുന്നു.
സ്‌നേഹം....
തീയ്യറ്റർ മൂവ്മെൻ്റ്. കണ്ണൂർ
സംഭാവനയും മറ്റ് വിവരങ്ങളും
അയക്കേണ്ട നമ്പർ :
90 72 74 78 37
News & Updates
•
June 17, 2026
തീയ്യറ്റർ മൂവ്മെൻ്റ്. കണ്ണൂർ