News & Updates June 18, 2026

മിഡാക് - നാടകം

മിഡാക് - നാടകം
കേരളത്തിലെ അറിയപ്പെടുന്ന ഡബ്ബിങ് കലാകാരന്മാരുടെ ഒരു സംഘടനയാണ് മിഡാക്. ഈ സംഘടന പ്രവർത്തനം ആരംഭിച്ചിട്ട് ഇപ്പോൾ അഞ്ചു വർഷമായി.നാളിതുവരെ ഡബ്ബിങ് മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവിധ നിലകളിലുള്ള പ്രശ്നങ്ങളിൽ ഇടപെടുകയും അവ ദൂരീകരിക്കുകയും, അതിനു പരിഹാരം കാണുവാനും സാധിച്ചു എന്നുള്ളതിൽ വളരെയധികം സന്തോഷിക്കുന്നു .അതുപോലെ ഇൻഷുറൻസ് പദ്ധതിയിലൂടെയും അല്ലാതെയും ഒരുപാട് പേർക്ക് ചികിത്സാ സഹായം നൽകുകയും ,സംഘടനയിലെ തുടക്കക്കാർക്ക് ആവശ്യമായ ട്രെയിനിങ് നൽകുകയും കൂടാതെ ധാരാളം കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും സംഘടനയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു വരുന്നു.വിവിധ നിലകളിൽ സംഘടനയുടെ പ്രവർത്തനം ശ്ലാഘനീയമായ രീതിയിൽ മുന്നോട്ടു പോകുന്നു എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഡബ്ബിങ് കലാകാരന്മാർ വിവിധ കഴിവുകൾ ഉള്ളവരാണ് അതുകൊണ്ടുതന്നെ നമ്മുടെ സംഘടനയിലെ സീനിയർ അംഗമായ ശ്രീ പി വൈ ജോസ് രചനയുംസംവിധാനവും നിർവഹിക്കുന്ന ഒരു നാടകം അരങ്ങിലേക്ക് എത്തിക്കുകയാണ് ഞങ്ങൾ.
ഈ നാടകത്തിന്റെ പേര് "അക്ഷയ മന്ത്രം" എന്നതാണ്. രാമപുരത്ത് വാര്യരുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയിരിക്കുന്ന നാടകം തീർച്ചയായും എല്ലാവർക്കും ആസ്വാദ്യകരമായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. #drama #director #scriptwriter #arangu.in