News & Updates June 23, 2026

ബഹ്‌റൈൻ കേരളീയ സമാജം

ബഹ്‌റൈൻ കേരളീയ സമാജം
'സൗപർണിക'യിലെ വിസ്മയക്കാഴ്ചകളിലേക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം!
മലയാള നാടകചരിത്രത്തിലെ സുവർണ്ണ അധ്യായമായ പ്രൊഫ. ആർ. നരേന്ദ്രപ്രസാദിന്റെ 'സൗപർണിക' ബഹ്റൈന്റെ അരങ്ങിലെത്തുമ്പോൾ, മിത്തും യാഥാർത്ഥ്യവും ഇഴചേരുന്ന മാന്ത്രികലോകത്തിന് ജീവൻ നൽകാൻ കഥാപാത്രങ്ങളും അണിയറപ്രവർത്തകരും പൂർണ്ണ സജ്ജരായിക്കഴിഞ്ഞു.

ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ Mrs.സന്ധ്യ ജയരാജ്‌
സംവിധാനം ചെയ്യുന്ന സൗപർണിക
ജൂൺ 26 വെള്ളിയാഴ്ച രാത്രി 7.30 ന്.

മലയാള തീയേറ്ററിന്റെ കരുത്തും സൗന്ദര്യവും നേരിട്ടറിയാൻ,
ഈ അപൂർവ്വ ദൃശ്യവിരുന്നിന് സാക്ഷിയാകാൻ
ബഹ്റൈനിലെ എല്ലാ സുഹൃത്തുക്കളെയും കലാസ്വാദകരെയും
ബഹറിൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിലെക്ക് സ്വാഗതം ചെയ്യുന്നു